Tuesday, March 9, 2010
ഉംറ പാക്കേജ്
കുവൈത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില് കുറഞ്ഞ ചെലവില് ഉംറ പാക്കേജ് സംഘടിപ്പിക്കുന്നു. ഏപ്രില് 14ന് പുറപ്പെടുന്ന ആദ്യ സംഘം ഏപ്രില് 18ന് തിരിച്ചെത്തും. ഫഹാഹീല് ഏരിയ കെ.എം.സി.സിയുടെ കാര്മികത്വത്തിലാണ് ഉംറ യാത്ര നടത്തുന്നത്.
Thursday, March 4, 2010
Jasbiya Videos - IUML
Videos regarding IUML
uploaded by Mr.K.Kunhimoideen (Vice President, KKMCC - Fahaheel)
Please click the link below:
http://www.nme.com/awards/video/id/aRUDgGYssUU/search/jasbiya
uploaded by Mr.K.Kunhimoideen (Vice President, KKMCC - Fahaheel)
Please click the link below:
http://www.nme.com/awards/video/id/aRUDgGYssUU/search/jasbiya
Wednesday, March 3, 2010
ഡയാലിസിസ് സെന്റര് ഉദ്ഘാടനം
ആയിരക്കണക്കിന് നിരാലംബരായ വൃക്ക രോഗികള്ക്ക് തുണയായി കോഴിക്കോട് മെഡിക്കല് കോളേജിലെ സൌജന്യ ഡയാലിസിസ് സെന്റര് നാളെ മുസ്ലിം ലീഗ് അദ്ധ്യക്ഷന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് നാടിനു സമര്പ്പിക്കും. വര്ഷങ്ങളായി മെഡിക്കല് കോളേജ് കേന്ദ്രീകരിച്ച് സി.എച്ച് സെന്റര് നടത്തിവരുന്ന ആതുര സേവനചരിത്രത്തില് ഒരു നാഴികക്കല്ലാകും സി.എച്ച് സെന്ററിന്റെ സ്വപ്നപദ്ധതി കൂടിയായ സൌജന്യ ഡയാലിസിസ് സെന്റര്. പാവപ്പെട്ടവര്ക്കും അനാഥകള്ക്കും വേണ്ടി ജീവിതം സമര്പ്പിച്ചിരുന്ന മര്ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലാണ് ഡയാലിസിസ് സെന്റര് നാമകരണം ചെയ്യപ്പെടുന്നത്. ശിഹാബ് തങ്ങള് ഡയാലിസിസ് സെന്റര് എന്ന പേരിലാണ് സ്ഥാപനം അറിയപ്പെടുക.
വര്ഷങ്ങളായി മെഡിക്കല് കോളേജ് കേന്ദ്രീകരിച്ച് വളരെ സ്തുത്യര്ഹമായ പ്രവര്ത്തനങ്ങളാണ് സി.എച്ച് സെന്റര് നടത്തിവരുന്നത്. ആയിരക്കണക്കിന് രോഗികള്ക്കും രോഗികള്ക്കൊപ്പം താമസിക്കുന്ന മറ്റുള്ളവര്ക്കും ഏതു കാലത്തും വിശിഷ്യാ റമദാന് മാസത്തില് സൌജന്യമായി ഭക്ഷണം വിതതണം ചെയ്തുപോരുന്നത് സമൂഹത്തിലെ നാനാതുറ ജനങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കൂടാതെ നിരാലംബരായവര്ക്ക് മരുന്നും മറ്റു സൌകര്യങ്ങളും ചെയ്തു കൊടുക്കുന്ന പ്രവര്ത്തനങ്ങള് മെഡിക്കല് കോളേജില് എത്തുന്ന ഏതു പാവപ്പെട്ടവനും വളരെ കൃതജ്ഞതയോടെ ഓര്ക്കും.
പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ഡയാലിസിസ് സെന്റര് വഴി ഒന്പത് യന്ത്രങ്ങളില് മൂന്ന് ഷിഫ്റ്റിങ്ങിലായി 27 രോഗികളെ ദിവസേന ഡയാലിസിസ് ചെയ്യാന് സഹായകമാകും. വൃക്ക രോഗികളുടെ ക്രമാതീതമായ വര്ദ്ധനയാണ് സി.എച്ച് സെന്ററിനെ ഈയൊരു സംരംഭത്തിലെത്തിച്ചതെന്ന് സി.എച്ച് സെന്റര് കാര്യദര്ശികളായ എം.എ റസാഖ് മാസ്റ്റര്, എ.പി അബ്ദുസ്സമദ്, കെ.പി കോയ എന്നിവര് പത്രസമ്മേളനത്തില് അറിയിച്ചു.
ഡയാലിസിസ് സെന്റര് നിലവില് വരുന്നതോടെ പ്രതിമാസം പതിനായിരക്കണക്കിന് രൂപ മുടക്കി ചികിത്സ തേടുന്ന നിരാലംബരായ വൃക്കരോഗികള്ക്ക് ഏറ്റവും വലിയ ആശ്രയമായി ശിഹാബ് തങ്ങള് ഡയാലിസിസ് സെന്റര് മാറും. പ്രതിമാസം ആറു ലക്ഷം രൂപയോളം ഇതിന്റെ ചെലവുവരുമെന്നാണ് സംഘാടകര് കണക്കുകൂട്ടുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികള്ക്കു പുറമെ കെ.എം.സി.സി പ്രവര്ത്തകരുടെ സജീവ ഇടപെടലാണ് ഇത്തരമൊരു വലിയ സംരംഭം യാഥാര്ത്ഥ്യമാക്കിയത്.
ഇതിനു പിന്നില് പ്രവര്ത്തിക്കുന്നവര്ക്ക് അല്ലാഹു അര്ഹമായ പ്രതിഫലം നല്കുകയും തുടര്ന്നും ഇത്തരം ഉത്തമ സേവനങ്ങള്ക്ക് അവസരമുണ്ടാവുകയും ചെയ്യട്ടെ.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് ഡയാലിസിസ് സെന്റര് കെട്ടിടം ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് സെന്റര് ഉദ്ഘാടനം പ്ത്മശ്രീ എം.എ യൂസുഫലിയും ഓഡിറ്റോറിയത്തിന്റെ തറക്കല്ലിടല് കര്മം കേന്ദ്രമന്ത്രി ഇ.അഹമ്മദും നിര്.വഹിക്കും. മുസ്ലിം ലീഗ് ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായിരിക്കും. എം.പിമാരായ പി.വി അബ്ദുല് വഹാബ്, ഇ.ടി മുഹമ്മദ് ബഷീര്, എം കെ രാഘവന് എന്നിവരും ഡോ.എം.കെ മുനീര്, എം.പി വീരേന്ദ്രകുമാര്, ഡോ.വര്ഗീസ് മൂലന്, ഡോ.ഇബ്രാഹീം ഹാജി എന്നിവരും പങ്കെടുക്കും.
Tuesday, March 2, 2010
കെ.എം.സി.സി ഫഹാഹീല് ഏരിയ യോഗം
കെ.എം.സി.സി ഫഹാഹീല് ഏരിയയുടെ ആദ്യ പ്രവര്ത്തക സമിതി യോഗം ഫഹാഹീല് ശോഭ ഓഡിറ്റോറിയത്തില് ചേര്ന്നു. ഏരിയ കമ്മിറ്റിക്കു പുറമെ ഓരോ യൂണിറ്റുകളുടെയും പ്രതിനിധികളായി നൂറോളം പ്രവര്ത്തകര് പങ്കെടുത്തു. കെ.എം.സി.സിയുടെ പ്രവര്ത്തനങ്ങള് കൂടുതല് വിപുലമാക്കുന്നതിന്റെ ഭാഗമായി വിവിധ സബ്കമ്മിറ്റികള്ക്ക് യോഗം രൂപം നല്കി. സര്ഗശേഷി വികസന സമിതി, മതകാര്യ വിംഗ്, ചന്ദ്രിക പ്രചാരണ സമിതി, പബ്ലിക് റിലേഷന്സ് സെല് തുടങ്ങി ഒട്ടേറെ സബ്കമ്മിറ്റികള് രൂപീകരിച്ചു. ചന്ദ്രിക പ്രചാരണ സമിതിയുടെ കാര്യദര്ശിയായി അനസ് അത്തോളിയെയും മതകാര്യ വിംഗ് കോഡിനേറ്ററായി അബ്ദുല്ലത്തീഫ് ഹുദവിയെയും തെരഞ്ഞെടുത്തു.
യോഗം റസാഖ് മൂന്നിയൂര് ഉദ്ഘാടനം ചെയ്തു. സിറാജ് എരഞ്ഞിക്കല് അദ്ധ്യക്ഷനായിരുന്നു.
യോഗം റസാഖ് മൂന്നിയൂര് ഉദ്ഘാടനം ചെയ്തു. സിറാജ് എരഞ്ഞിക്കല് അദ്ധ്യക്ഷനായിരുന്നു.
ചന്ദ്രിക വാരാചരണം
കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില് ചന്ദ്രിക ദിനപത്രത്തിന്റെ പ്രചരണ പ്രവര്ത്തനങ്ങളുമായി പ്രത്യേക വാരാചരണം നടത്തുന്നു. കഴിഞ്ഞ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി തീരുമാനമനുസരിച്ചാണ് എല്ലാ യൂണിറ്റുകളും ഏരിയ കമ്മിറ്റികളും കേന്ദ്രീകരിച്ച് ചന്ദ്രികയുടെ പ്രചരണ പ്രവര്ത്തനങ്ങള്ക്ക് രൂപം നല്കിയത്.
പ്രചരണ പ്രവര്ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായറാഴ്ച നടന്നു. ഒരേ സമയം എല്ലാ ഏരിയ കമ്മിറ്റികളുടെയും പ്രവര്ത്തകര് ചന്ദ്രിക വരിക്കാരെ ചേര്ക്കുന്ന പദ്ധതിയുമായി രംഗത്തിറങ്ങി.
ഫഹാഹീല് ഏരിയ പ്രചരണകാന്പയിന് ആദ്യ ദിവസം തന്നെ വന് വിജയമായി മാറി. ഈ വിജയം വരും ദിവസങ്ങളിലെ പ്രവര്ത്തനങ്ങള്ക്ക് പ്രചോദനമാകട്ടെയെന്ന് കാന്പയിന് ഉദ്ഘാടനം ചെയ്ത അസീസ് തിക്കോടി ആശംസിച്ചു. റസാഖ് മൂന്നിയൂര്, സിറാജ് എരഞ്ഞിക്കല്, ഫൈസല് തുടങ്ങി ഫഹാഹീല് ഏരിയ കമ്മിറ്റിയുടെയും ഓരോ യൂണിറ്റുകളുടെയും പ്രതിനിധികള് പങ്കെടുത്തു.
പ്രചരണ പ്രവര്ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായറാഴ്ച നടന്നു. ഒരേ സമയം എല്ലാ ഏരിയ കമ്മിറ്റികളുടെയും പ്രവര്ത്തകര് ചന്ദ്രിക വരിക്കാരെ ചേര്ക്കുന്ന പദ്ധതിയുമായി രംഗത്തിറങ്ങി.
ഫഹാഹീല് ഏരിയ പ്രചരണകാന്പയിന് ആദ്യ ദിവസം തന്നെ വന് വിജയമായി മാറി. ഈ വിജയം വരും ദിവസങ്ങളിലെ പ്രവര്ത്തനങ്ങള്ക്ക് പ്രചോദനമാകട്ടെയെന്ന് കാന്പയിന് ഉദ്ഘാടനം ചെയ്ത അസീസ് തിക്കോടി ആശംസിച്ചു. റസാഖ് മൂന്നിയൂര്, സിറാജ് എരഞ്ഞിക്കല്, ഫൈസല് തുടങ്ങി ഫഹാഹീല് ഏരിയ കമ്മിറ്റിയുടെയും ഓരോ യൂണിറ്റുകളുടെയും പ്രതിനിധികള് പങ്കെടുത്തു.
Saturday, February 27, 2010
Subscribe to:
Posts (Atom)