മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കെ.എം.സി.സിയുടെ ചുമതല വഹിക്കുന്ന നേതാവുമായ അഡ്വ.കെ.എന്‍.എ ഖാദറിന് കുവൈത്ത് കെ.എം.സി.സി ഉജ്വലമായ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. തിങ്ങിനിറഞ്ഞ സദസ്സും ആത്മാര്‍ത്ഥവും ഹൃദ്യവുമായ കാര്യപരിപാടികളും പരിപാടി ഗംഭീരമാക്കി. കെ.എന്‍.എ ഖാദറിനു പുറമെ കെ.എം.സി.സി നേതാക്കളായ സയ്യിദ് മശ്ഹൂര്‍ ശിഹാബ് തങ്ങള്‍, ശറഫുദ്ദീന്‍ കണ്ണേത്ത്, സലാം വളാഞ്ചേരി, ബഷീര്‍ ബത്ത, സ്വാലിഹ് ബത്ത, കുഞ്ഞുമുഹമ്മദ് പേരാന്പ്ര, അസീസ് തിക്കോടി, റസാഖ് മൂന്നിയൂര്‍,നസ്റുദ്ദീന്‍ ഖാന്, സിറാജ് എരഞ്ഞിക്കല്‍ എന്നിവരും പങ്കെടുത്തു. ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വെച്ചായിരുന്നു ചടങ്ങ്. കെ.എം.സി.സിയുടെ വിവിധ യൂണിറ്റുകള്‍ക്ക് വേണ്ടി നേതാക്കള്‍ കെ.എന്‍.എ. ഖാദറിന് ഉപഹാരം സമര്‍പ്പിച്ചു.
No comments:
Post a Comment