അടുത്ത ഒരു റയില്ബജറ്റ് കൂടി വരുന്പോള് തൊട്ടത് മുഴുവന് പൊന്നാക്കുന്ന അഹമ്മദ് സാഹിബില് പ്രതീക്ഷയര്പ്പിച്ച് കേരളം കാത്തിരിക്കുന്നു, പഴയ വാഗ്ദാനങ്ങള് പൂര്ത്തീകരിക്കാനുതകുന്ന ഫണ്ട് പ്രഖ്യാപനങ്ങള്ക്കും അതോടൊപ്പം കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെ വികസനത്തിന്റെ നെടുംതൂണായ റയില്.വേ വികസനവും. ഏറ്റവും പ്രധാനപ്പെട്ടത് പാലക്കാട് കോച്ച് ഫാക്ടറി തന്നെ. സംസ്ഥാന സര്ക്കാര് ഭൂമി അനുവദിക്കുന്നതില് കാണിച്ച അമാന്തമായിരുന്നു പദ്ധതി ഇത്രയും നീട്ടിക്കൊണ്ടുപോയത്. എന്നാല് ഇത്തവണ അല്പമെങ്കിലും ഭൂമി അക്വയര് ചെയ്തതോടെ കോച്ച് ഫാക്ടറിക്കുള്ള ഫണ്ട് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയില് തന്നെയാണ് കേരളം.
പരിമിതികള്ക്കുള്ളില് നിന്ന് ആവുന്നതെല്ലാം ചെയ്യാം എന്ന റയില്.വേ സഹമന്ത്രിയുടെ പ്രഖ്യാപനം കൂടിയാകുന്പോള് തന്നെ പലതും ചെയ്യാനാകുമെന്ന അമിത പ്രതീക്ഷയില് തന്നെയാണ് കേരളം. പ്രത്യേകിച്ച് വാചകങ്ങള് കുറച്ച് ആവശ്യങ്ങള് നേടിയെടുക്കുകയെന്ന ഇ.അഹമ്മദ് സാഹിബിന്റെ പ്രകൃതത്തില് ജനങ്ങള് വിശ്വാസമര്പ്പിക്കുന്നു.
വൈദ്യുതിയിലോടുന്ന, പുത്തന് ബോഗികളുള്ള ചെറുദൂര ട്രെയിനായ മെമുവാണ് കേരളത്തിന്റെ മറ്റൊരു പ്രതീക്ഷ. എന്നാല് ഇതിന്റെ അടിസ്ഥാന സൌകര്യമായ വൈദ്യുതീകരണം എത്രത്തോളം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. തിരുനാവായ-ഗുരുവായൂര് പാത, ശബരീ പാത, പാത ഇരട്ടിപ്പിക്കല്, വൈദ്യുതീകരണം, സ്റ്റേഷനുകളുടെ നവീന വികസനം, മേല്പ്പാലങ്ങള് എല്ലാത്തിനും പുറമെ തീവണ്ടികളിലെ പ്രാഥമിക വികസനങ്ങള്.... എല്ലാത്തിലും പ്രതീക്ഷിച്ചാണ് കേരള ജനത കാത്തിരിക്കുന്നത്. മമതയും അഹമ്മദ് സാഹിബും കേരളത്തോട് നീതി പുലര്ത്തുമെന്നു തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.
Monday, February 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment