Sunday, February 21, 2010

മുസ്ലിം യുവതയുടെ നിറസാന്നിദ്ധ്യമായി യൂത്ത് മീറ്റ് സമാപിച്ചു

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മീറ്റ് സമാപിച്ചു. തിങ്ങിനിറഞ്ഞ യുവജന സാന്നിദ്ധ്യത്തില് ചടങ്ങ് ശ്രദ്ധേയമായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു. തീവ്രവാദവും ഭീകരവാദവും അശ്ലീലവും പുതിയ വെല്ലുവിളിയായി നിലനില്ക്കുന്പോള് യുവാക്കള്ക്ക് ഇത്തരം മൂല്യച്യുതിയില് നിന്നും സമൂഹത്തെ കരകയറ്റാന് വലിയ ബാധ്യതയുണ്ടെന്നും മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്ത്തകര് ഈ ദൌത്യം ഏറ്റെടുക്കണമെന്നും തങ്ങള് ആഹ്വാനം ചെയ്തു. അധാര്മികതക്കും അധര്മത്തിനുമെതിരെയുള്ള ലീഗിന്റെ പോരാട്ടത്തില് യൂത്ത് മീറ്റ് പുതിയ അധ്യായം കുറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരന്തരമായ ഹര്ഷാരവങ്ങളോടെയാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രഭാഷണം സദസ്സ് ശ്രവിച്ചത്. കോലവും രൂപവും നഷ്ടപ്പെട്ട സി.പി.എമ്മിന് ഇനി നിലനില്പില്ലെന്നും ഇത്തരക്കാരെ കെട്ടുകെട്ടിക്കാനുള്ള പ്രതിജ്ഞയെടുക്കണമെന്നും യൂത്ത് ലീഗ് പ്രവര്ത്തകന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
25 സംസ്ഥാനങ്ങളിലെ മുസ്ലിം ലീഗ് പ്രവര്ത്തകര് പരിപാടിയില് സംബന്ധിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഖാദര് മൊയ്തീന്, ഡോ.എം.കെ മുനീര്, യൂത്ത് ലീഗ് നേതാക്കളായ കെ.എം.ശാജി, അഡ്വ. ശംസുദ്ദീന് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment